ഇടുക്കി: ഓൺലൈൻ പഠനത്തിന് സ്വന്തമായി ടി.വി യോ മൊബൈൽ ഫോണോ ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് എന്നിവർക്ക് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ടി.വി.യും സെറ്റ്അപ്പ് ബോക്‌സും പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റും എത്തിച്ചു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ഫസ്റ്റ് ബെൽ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ടി.എസ്. ഷാജി നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. സക്കീർ ഹാജി, സംസ്ഥാന കൗൺസിലംഗം വി.എസ് സെയ്തു മുഹമ്മദ്, സീനിയർ വൈസ് പ്രസിഡന്റ് വി.എച്ച്. നൗഷാദ്, ജില്ലാ സെക്രട്ടറി കെ.കെ. അൻസാർ, എസ്.ടി.യു. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ. എം. നിഷാദ്, വാർഡ് കൗൺസിലർ ടി.കെ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.