1. ആദ്യ കേസ്: മാർച്ച് 14
2. മരണം: ഇതുവരെ ഇല്ല
3. ആകെ രോഗബാധിതർ: 87
4. ആകെ രോഗമുക്തി: 36
5. ആകെ പരിശോധന: 7938
6. നിലവിൽ ചികിത്സയിൽ: 51
7. നിരീക്ഷണത്തിൽ: 4363
8. ഹോട്ട് സ്‌പോട്ട്: ആറ്
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി
മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗബാധിതർ കുറവ്. സ്ഥിരീകരിച്ചവരിൽ ഏറെയും പുറത്തു നിന്ന് വന്നവർ. സമ്പർക്കം വഴി വ്യാപനം കുറവായതിനാൽ ആശങ്കയുടെ സാഹചര്യമില്ല. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ നിയന്ത്രണം ലംഘിച്ച് പുറത്തു പോകുന്നത് വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കർശന നടപടിക്ക് നിർദേശിച്ചിട്ടുണ്ട്.
എച്ച്. ദിനേശൻ, ജില്ലാ കളക്ടർ