കാഞ്ഞാർ: അമിതമായ വൈദ്യുതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുടയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞാർ ടൗണിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.യുണിറ്റ് പ്രസിഡൻ്റ് തങ്കച്ചൻ കോട്ടയ്ക്കകത്ത്, ജനറൽ സെക്രട്ടറി കെ.യു.യൂസഫ്, ട്രഷറർ വൈദ്യൻ പി. എൻ.വിനോദ്, സോമി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.