ചെറുതോണി: കെ.പി.സി.സി ജനറൽസെക്രട്ടറിയും ഐ.എൻ.റ്റി.യു.സി അഖിലേന്ത്യാ നേതാവുമായ കെ.സുരേന്ദ്രന്റെ നിര്യാണത്തിൽ ഐ.എൻ.റ്റി.യു.സി ഇടുക്കി റീജിയണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
എൽഡിഎഫ് സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും ഐ.എൻ.റ്റി.യു.സി ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന സമരപരിപാടി ഏഴു ദിവസത്തെ ദു:ഖാചരണത്തിന്റെ ഭാഗമായി മാറ്റിവച്ചു.
അനുശോചന സമ്മേളനത്തിൽ പി. ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി.ഉസ്മാൻ, ജയിംസ് മാമൂട്ടിൽ, റോയി കുര്യൻ, ശശി കണ്യാലിൽ, സി.പി.സലിം, മുജീബ് റഹ്മാൻ, സാബു ജോസഫ്, ജോബി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.