കട്ടപ്പന: കേരള കോൺഗ്രസ്(എംജോസ് കെ.മാണി) കരുണാപുരം, വണ്ടൻമേട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുറ്റടി സ്‌പൈസസ് പാർക്ക് പടിക്കൽ ധർണ നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തും.
ഏലക്കയ്ക്ക് 3000 രൂപ തറവില നിശ്ചയിക്കുക, നാഫെഡും കേരള മാർക്കറ്റിംഗ് ഫെഡറേഷനും ഏലക്കാ ലേലത്തിൽ പങ്കെടുക്കുക, തമിഴ്‌നാട് വ്യാപാര ലോബിയുടെ കുത്തക അവസാനിപ്പിക്കു തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഷൈൻ ജോസ് കക്കാട്ട്, ജോസഫ് വാണിയപ്പുര, മാത്യു കൂട്ടിയാനിക്കൽ എന്നിവർ അറിയിച്ചു.