കട്ടപ്പന: കൊവിഡ് കാലത്ത് വേദികൾക്കു തീരശീല വിണപ്പോൾ ഓൺലൈൻ നാടകാവതരണവുമായി ജില്ലയിലെ നാടക പ്രവർത്തകർ. നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരാഴ്ച നീണ്ടുനിന്ന തിരയരങ്ങ് എന്ന പേരിൽ മേള സംഘടിപ്പിച്ചത്. നാടകിന്റെ ഫേസ്ബുക്ക് പേജിലൂടെ പത്തോളം ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചു. കാഞ്ചിയാർ രാജൻ, ഇ.ജെ. ജോസഫ്, കെ.സി. ജോർജ്, ജി.കെ. പന്നാംകുഴി, എം.സി. ബോബൻ, ജയരാജ് കട്ടപ്പന, രാജീവ് തൊടുപുഴ എന്നിവരാണ് രചന നിർവഹിച്ചത്. ചിലമ്പൻ, ജി.കെ. പന്നാംകുഴി, അനിൽ കെ.ശിവറാം, ആർ. മുരളീധരൻ, സൈമൺ, എം.സി. ബോബൻ, രവികുമാർ, അരുൺ രാമചന്ദൻ, യദു കൃഷ്ണൻ, സോണിയ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.