ഇടുക്കി: തമിഴ്‌നാട് സർക്കാരിന്റെ ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡിൽ ചേരാൻ വിമുക്ത ഭടൻമാർക്ക് അവസരം. യോഗ്യത എസ്എസ്എൽസി / തത്തുല്യം, 2020 ജൂലായ് 1 ാം തീയതി 55 വയസ് പൂർത്തിയാകാത്തവർ, ആർമി / എൻ എസ് ജി / സിഎംഇ പൂനെയിൽ നിന്നും ബോംബ് ഡിറ്റെക്ഷൻ ആന്റ് ഡിസ്‌പ്പോസൽ കോഴ്‌സിൽ പങ്കെടുത്തിരിക്കണം. പ്രാക്ടിക്കൽ എക്‌സ്പീരിയസ് ഇൻ ബിഡി & ഡി എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും അനിവാര്യം. താല്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്:04862222904