തൊടുപുഴ: കമ്യൂണിസ്റ്റ് പാർട്ടിയുടെയും എഐടിയുസിയുടെയും സമുന്നതനേതാവായിരുന്ന വഴിത്തല ഭാസ്‌കരന്റെ പതിനാറാം ചരമ വാർഷിക ദിനാചരണം ഇന്ന് നടക്കും. രാവിലെ 10.30ന് തൊടുപുഴ കൃഷ്ണുപിള്ള ഭവനിൽ പുഷ്പാർച്ചനയും
പതാക ഉയർത്തലും നടക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിംകുമാർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലുംഅനുസ്മരണ പരിപാടികൾ നടക്കുമെന്നും താലൂക്ക് സെക്രട്ടറി പി പി ജോയി അറിയിച്ചു.