തൊടുപുഴ: ഇന്ധനവില പ്രതിദിനം വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് 19 മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ കഷ്ടപ്പെടുന്ന അവസരത്തിൽ ഇന്ധന വില അനുദിനം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതഭാരം കൂട്ടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. വിലക്കയറ്റം ഉൾപ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് ഇന്ധനവില കാരണമാകുമെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് അനീഷ് ആന്റണി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ആനന്ദ് വിഷ്ണു പ്രകാശ് സംസാരിച്ചു.