ചെറുതോണി: തടിയമ്പാട് പഞ്ചായത്ത് വക ഇക്കോ ഷോപ്പിൽ ചക്ക സംസ്‌ക്കരണ യൂണിറ്റിന്റെ പ്രവർത്തനമാരംഭിച്ചു. ഇടുക്കി ജില്ല കാർഷിക വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാരംഭിച്ച ചക്ക സംസ്‌ക്കരണ യൂണിറ്റ് താന്നികണ്ടത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. ചക്ക ജാക്ക് ഫ്രൂട്ട് ഇടുക്കി എന്ന പേരിൽ ആരംഭിച്ച സംസ്‌ക്കരണ യൂണിറ്റാണ് തടിയമ്പാട് പ്രവർത്തനം ആരംഭിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി 12 ലക്ഷം രൂപാ അനുവദിച്ചതായി പ്രസിഡന്റ് പറഞ്ഞു. 12 മാസവും കായ്ക്കുന്ന പ്ലാവിൻ തൈകൾ ചടങ്ങിൽ കർഷകർക്ക് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി മുക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കഞ്ഞികുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, വി എം സെലിൻ, എ പി ഉസ്മാൻ, ജോയി വർഗീസ്, ടിന്റു സുഭാഷ്, ഷാജി തുണ്ടത്തിൽ ബിന്ദു സജി തുടങ്ങിയവർ പ്രസംഗിച്ചു.