malainyam

ചെറുതോണി: കീരിത്തോട് ടൗണിലെ മാലിന്യ കൂമ്പാരം നീക്കാൻ നടപടിയായില്ല.. കീരിത്തോട് ടൗണിലുള്ള ഷോപ്പിങ്ങ് കോപ്ലക്‌സിന്റെ മുറ്റത്താണ് ദുർഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പഞ്ചായത്തിലെ കീരിത്തോട്, ആറാം കൂപ്പ് ,ഏഴാംക്കൂപ്പ്, പഞ്ചാരപ്പാലം, അഞ്ചു കുടി, എന്നി പ്രദേശങ്ങളിൽ ഡങ്കിപനിയും മറ്റ് രോഗങ്ങളും സ്ഥീരികരിച്ച് നിരവധി പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഷോപ്പിങ്ങ് കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന പോസ്റ്റോഫിസിനും ശൗചാലയത്തിന്റെയും നടുവിലാണ് ഹോട്ടൽ മാലിന്യങ്ങളുൾപ്പെടെയുള്ളവ നിക്ഷേപിച്ചിരിക്കുന്നത്. ഇതു മൂലം പോസ്റ്റോഫിസിൽ എത്തുന്നവർക്ക് മൂക്ക് പൊത്തി മാത്രമേ ഇതുവഴി സഞ്ചരിക്കാൻ കഴിയുകയുള്ളു. ശൗചാലയത്തിലേയ്ക്കുള്ള വഴി അടച്ച് നിക്ഷേപിച്ചിരിക്കുന്ന മാലിന്യം സമീപത്തെ തോട്ടിലേയ്ക്ക് ഒലിച്ച് ഇറങ്ങുന്നത് വൻ പകച്ചവ്യാധികൾ പടരുന്നതിന് കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.