shed

സ്റ്റോപ്പ് മെമ്മോ നൽകി

കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാന പാതയുടെ പുറമ്പോക്ക് കൈയേറി ഷെഡ്ഡ് നിർമിച്ചതായി പരാതി. മാട്ടക്കട്ടയിലെ നിർമാണം ശ്രദ്ധയിൽപെട്ട അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. റോഡ് പുറമ്പോക്ക് കൈയേറിയ സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ അറിയിച്ചു. ഇഷ്ടിക കെട്ടി ഷീറ്റ് മേഞ്ഞ് ഷെഡ്ഡിൽ വൈദ്യുതി കണക്ഷനും ലഭ്യമാക്കിയിരുന്നു. ഷെഡ്ഡിന്റെ മുൻവശത്തുനിന്ന് റോഡിലേക്ക് കോൺക്രീറ്റും ചെയ്തിരുന്നു. എന്നാൽ ശാരീരിക അവശതയുള്ള യുവാവിന് ഉപജീവനത്തിനായി കച്ചവടക്കം നടത്താനാണ് പട്ടയഭൂമിയുടെ മുൻവശത്ത് താത്കാലിക ഷെഡ് നിർമിച്ചതെന്ന് സ്ഥലമുടമ പറയുന്നു.