അടിമാലി:കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയുടെ പരിശോധനാ ഫലം നെഗറ്റീവ്. മുട്ടുകാട് മയിലാടും ഭാഗത്ത് താമസിക്കുന്ന കന്തസ്വാമിയുടെ ഭാര്യ ഈശ്വരി (46) ആണ് ശനിയാഴ്ച മരിച്ചത്.വ്യാഴാഴ്ചയാണ് ഇവർ മകളോടെപ്പം തമിഴ്‌നാട്ടിൽ നിന്നും മുട്ടുകാട്ടിൽ എത്തിയത്.തമിഴ്‌നാട് തേനി മെഡിക്കൽ കോളേജിൽ കാൻസറിന് ചികത്സലയിലായിരുന്നു . പരിശോധനാഫലം വരുംവരെ സംസക്കാരം മാറ്റിവച്ച മൃതദേഹം ഇന്ന്ബന്ധുക്കൾക്ക് വിട്ടു നൽകും.