തൊടുപുഴ: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശമനുസരിച്ച് സഹായഹസ്തവുമായി തൊടുപുഴ യൂണിയൻ. വളരെക്കാലും തൊടുപുഴ യൂണിയൻ ആഫീസിലും ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആഫീസിലും ജോലിക്കാരിയായിരുന്ന സിന്ദുവിനാണ് സഹായം നൽകിയത്. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്, യൂണിയൻ ഓഫീസ് ജീവനക്കാരൻ വിശ്വംഭരൻ എന്നിവർ സിന്ധുവിന്റെ വീട്ടിലെത്തി ധനസഹായം കൈമാറി. ഗുരുതര രോഗം മൂലം കഷ്ടത അനുഭവിക്കുന്ന സിന്ദു മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ താത്പര്യമുള്ളവർ യൂണിയനുമായി ബന്ധപ്പെടാമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.