തൊടുപുഴ: ശ്യാമ പ്രസാദ് മുഖർജിയുടെ 67-ാം ബലിദാന ദിനം ബി.ജെ.പി ജില്ലാ ഓഫീസിൽ അനുസ്മരിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി. രാമൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഗീതാകുമാരി, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറിമാരായ എൻ.കെ. അബു, എൻ. വേണുഗോപാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനുഹരി ദാസ്, തൊടുപുഴ മുനിസിപ്പൽകമ്മറ്റി പ്രസിഡന്റ് ജിതേഷ്. സി, ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, മുൻസിപ്പൽ കൗൺസിലർമാരായ അജിക്കുട്ടൻ, ബിന്ദു പത്മകുമാർ, മായാ ദിനു, ജിഷാ ബിനു, വിജയകുമാരി എന്നിവർ പങ്കെടുത്തു.