തൊടുപുഴ: ഇന്ത്യൻ സൈന്യത്തിനെതിരായ ചൈനയുടെ അതിക്രമണത്തിനെതിരെയും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് ബി.ജെ.പി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗമായ പി.പി. സാനു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഗീതാകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കൻ, ജില്ലാ സെക്രട്ടറിമാരായ അഡ്വ. അമ്പിളി അനിൽ, ടി.എച്ച്. കൃഷ്ണകുമാർ, മണ്ഡലം ഭാരവാഹികളായ എൻ.കെ. അബു, എൻ. വേണുഗോപാൽ, സന്തോഷ് ഇടവെട്ടി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മണ്ഡലം പ്രസിഡണ്ട് മനു ഹരിദാസ്, ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. വിനയരാജ് എന്നിവർ നേതൃത്വം നൽകി.