തൊടുപുഴ: അന്യായമായ ഇന്ധനവില വർദ്ധന പിൻവലിക്കുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൊവിഡ് മാനദ്ണ്ഡങ്ങൾ അനുസരിച്ച് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോബി മാത്യു, വൈസ് പ്രസിഡന്റ് അജിത് കുമാർ കെ.കെ, ജില്ലാ ട്രഷർ പി എം ജോർജ്, ലത്തീഫ് മുഹമ്മദ്, എ.എസ് ജയൻ, കെ.എം. സലീം എന്നിവർ സംസാരിച്ചു.