head

മുട്ടം: മുട്ടം ടൗണിലെ സ്ഥിരസാന്നിദ്ധ്യമായ ഇബ്രാഹിമിന് തലയ്ക്ക് ഏറ് കൊണ്ട് സാരമായി പരിക്കേറ്റു. തോട്ടുംകര സ്വദേശിയായ ഇബ്രാഹിയുടെ ജീവിതം ടൗൺ കേന്ദ്രീകരിച്ചാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കട ത്തിണ്ണകളിൽ കാണുന്ന ഇബ്രാഹിമിന് ഇന്നലെ രാവിലെ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം വെച്ചാണ് ഏറ് കൊണ്ടത്. നാട്ടുകാർ ഇബ്രാഹിമിനെ മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇദ്ദേഹത്തെ പരിക്കേൽപ്പിച്ചയാൾ മുട്ടം സ്വദേശിയാണെന്നാണ് സൂചന. ഇബ്രാഹിം തന്നെ പരിക്കേൽപ്പിച്ച ആളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നില്ല. ടൗണിലെ ഓട്ടോ തൊഴിലാളികളോടും ചുമട്ടുകാരോടും കച്ചവടക്കാരോടും സൗഹൃദമായി കലഹത്തിൽ ഏർപ്പെടുന്ന ഇബ്രാഹിമിനെ നാട്ടുകാർ സ്നേഹത്തോടെ അളിയൻ എന്നാണ് വിളിക്കുന്നത്. അക്രമിച്ചയാളെക്കുറിച്ച് പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.