കുടയത്തൂർ: സ്വകാര്യ റിസോർട്ടിന് സമീപം പഴയപാലത്തിനിരികിൽ വാൾ കണ്ടെത്തി.മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്ന ഭാഗത്താണ് പാലത്തിന് സമീപം വാൾ കണ്ടെത്തിയത്. വാളിന് വലിയ പഴക്കം തോന്നുന്നില്ല.വെളിച്ചപ്പാടുമാർ ഉപയോഗിക്കുന്ന പള്ളിവാൾ ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത്ജലാശയത്തിൽ കണ്ടെത്തിയതിനാൽ കൂടുതൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുന്നതിനായി വില്ലേജ് ഓഫീസർ ഗോപകുമാർ സ്ഥലത്തെത്തി വാൾ പരിശോധിച്ചു.വിവരമറിയിച്ചതനുസരിച്ച് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി വാൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.