തൊടുപുഴ: പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാൽമക സമീപനങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും ധർണ്ണ നടത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.കേരളത്തിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും ഉടനടി തിരിച്ചെത്തിക്കണമെന്നും അവർക്ക് നോൺ കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ചിലവിൽ ക്വാറന്റൈൻ ഒരുക്കണമെന്നും പുനരധിവസിപ്പിക്കമമെന്നും ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ എഴുതിത്തള്ളണമെന്നുംആവശ്യപ്പെട്ടാണ്ധർണ്ണ.ലോക്ഡൗൺ പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ധർണ്ണ.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻമാരും, കൺവീനർമാരുമായ എം ബി സൈനുദീൻ, ജി മുനിയാണ്ടി എന്നിവർ മൂന്നാറിലും, ജിൻസൺ വർക്കി, ഇ കെ വാസു എന്നിവർ നെടുംങ്കണ്ടത്തും, രാരിച്ചൻ നിറനാകുന്നേൽ, ഷാഹുൽ ഹമീദ് എന്നിവർ വണ്ടിപെരിയാറ്റിലും, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞമല എന്നിവർ കട്ടപ്പനയിലും, പി എൻ സീതി, ജോൺ നെടിയപാല എന്നിവർ തൊടുപുഴയിലും ധർണ്ണക്ക് നേതൃത്വം നൽകും.