തൊടുപുഴ : യുവജനങ്ങൾ കൊവിഡ് കാലഘട്ടത്തിൽ കൂടുതൽ സന്നദ്ധ സേവകരായി മാറണമെന്ന് കേരളാ കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) അൻപതാം ജൻമദിന വാർഷികത്തോടനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ സെന്റ്‌സെബാസ്റ്റ്യൻസ് സ്‌കൂൾ, കരിമണ്ണൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ എന്നീ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ടെലിവിഷൻ സെറ്റുകൾ കെ.ഫ്രാൻസിസ് ജോർജ് വിതരണം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കൽ, ഹൈപവർ കമ്മിറ്റി അംഗം ജോണി നെല്ലൂർ എക്‌സ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ജൻമദിന സന്ദേശം നടത്തി. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, എം. മോനിച്ചൻ, പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, ക്ലമന്റ് ഇമ്മാനുവേൽ, ബിനോയ് മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ജെയ്‌സ് ജോൺ, ഫിലിപ്പ് ചേരിയിൽ, വി.എം. ഹരിദാസ്, എം.കെ. ചന്ദ്രൻ, ജോബി പൊന്നാട്ട്, ഉല്ലാസ് കരുണാകരൻ, രഞ്ജിത് ജോസ്, ജോബി ജോൺ, ജിസ് പൂച്ചാലിൽ, ഗോപു ആന്റണി, സിനു പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.