ചെറുതോണി : സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര അവഗണനയ്‌ക്കെതിരെ വയോജനങ്ങൾ ചെറുതോണിപോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. വയോജനങ്ങൾക്ക് പ്രത്യേക ആരോഗ്യസംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക, കേന്ദ്ര പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, നിർദ്ധനരായ വയോജനങ്ങൾക്ക് കൊവിഡ് കാലത്ത് 6 മാസത്തേക്ക് 7500 രൂപ വീതം വീട്ടിലെത്തിക്കുക, വയോജനങ്ങളുടെ അടിയന്തിരാവശ്യങ്ങൾ നടപ്പിലാക്കുക, ആർ.ഡി.ഒ. ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന വയോജനപരാതികൾ പരിഹരിക്കുക തുടങ്ങിയവയാണ് എസ്.സി.എഫ്. ഡബ്ലിയു.എ. ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.