തൊടുപുഴ സിവിൽ സ്റ്റേഷന് പുറകിൽ വാട്ടർ അതോററ്റിയുടെ പൈപ്പ് പൊട്ടി വെളളം ലീക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഒന്നരവർഷം . ജ്യോതിസൂപ്പർ ബസ്സാറിലേക്ക് ആളുകൾ സഞ്ചരിക്കുന്ന റോഡിലേക്കാണ് ലീക്ക് ചെയ്യുന്ന വെളളം ഒഴുകുന്നത്. റോഡ് പായൽ പിടിച്ച് ആളുകൾ തെന്നി വീഴുന്നത് പതിവാണ്. പൈപ്പ് ലീക്ക് ശരിയാക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജ്യോതി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെളളം പാഴാകുന്നതുമൂലം പതിനായിരകണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും വാട്ടർ അതോററ്റിക്കുണ്ടായിട്ടുണ്ട്.ഇത് സംബന്ധിച്ച് അധികാരികൾക്ക് നിവേദനം കൊടുക്കാൻ തീരുമാനിച്ചു.

ജ്യോതി മേഖലാ ചെയർമാൻ ടോം ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡന്റ് ബിനു കീരിക്കാട്ട്, മേഖലാസെക്രട്ടറി ബിജു നന്തിലത്ത്, ട്രഷറർ സബൂർ മുണ്ടയ്ക്കൽ, ജ്യോതിസ്സ് പ്രസിഡന്റ് ജിയോ ടോമി, മേഖലാ ലീഡർ വർക്കി ജോസ് കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.