തൊടുപുഴ: നഗരസഭ, താലൂക്ക് ആശുപത്രിഎന്നിവയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭ പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി .ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ ടീമുകളായി തിരിഞ്ഞ് ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടന്നു വരുന്നു. കൊതുകിന്റെ സാന്ദ്രത കുടുതൽ ഉള്ള വാർഡുകളിൽ മൂന്നുദിവസത്തിൽ ഒരിക്കൽ ഉറവിടനശികര ണം ന ട ന്നു വരുന്നു .പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെകർ സുനിൽ കുമാർ എം ദാസ് ,ബിജു പി , ഉമ ജി ആർ, എന്നിവർ നേത്വത്വം നൽകി .