ഇടുക്കി: കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളും മൂലം ജനജീവിതം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഇതൊന്നും വകവെക്കാതെ സി.ബി.എസ്.ഇ സ്‌കൂളുകൾ നടത്തുന്ന ഫീസ് പിരിവ് ഒഴിവാക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേവലം ഓൺലൈൻ ക്ലാസുകളുടെ പേരിൽ റെഗുലർ ക്ലാസുകൾക്കുള്ള ഫീസ് ഈടാക്കുനുള്ള മനേജുമെന്റുകളുടെ നടപടി അംഗീകരിക്കുവാൻ സാധിക്കുന്നതല്ലെന്നും ഇതിനായി നിർബന്ധം പിടിച്ചാൽ അത് തടയും. സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഒന്നാം ടേമിലെ ഫീസ് ഒഴിവാക്കണമെന്നും പഠനോപകരണ വിൽപ്പനയിൽ അമിതവില ഈടാക്കുന്നത് സംബഡിച്ചുള്ള പരാതികൾ പരിശോധിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി നിവേധനം നൽകി.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ജില്ലാ ഭാരവാഹികളായ സിബി ജോസഫ്, വിഷ്ണുദേവ് ,അനസ്സ് ജിമ്മി, ജയ്‌സൺ തോമസ്, റഹ്മാൻ ഷാജി, ഫസ്സൽ അബ്ബാസ്, ബ്ലസൺ ബേബി എന്നിവർ നിവേദക സംഘത്തിലുണ്ടായിരിന്നു.