ചെറുതോണി: ബി എം എസ്‌മേഖല കമ്മറ്റിയുടെനേതൃത്വത്തിൽ ചെറുതോണി ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി.കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനിയന്ത്രിതമായ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയായിരുന്നു പ്രതിഷേധം. സമരം ബി എം എസ് ജില്ലാ പ്രസിഡന്റ് വി എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടുക്കിമേഖല സെക്രട്ടറി ഇ എൻ ബിനീഷ്, ഓട്ടോറിക്ഷ യൂണിയൻ ഭാരവാഹികളായ രതീഷ് പി കെ, ചന്ദ്രൻ, അമൽ എ ആർ, ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.