ഇടുക്കി: ചലച്ചിത്ര താരം വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിജയ് ഫാൻസ് അസ്സോസിയേഷൻ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ലയിലെ വിജയിയുടെ ആരാധകർ സമാഹരിച്ച 30000 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എച്ച് ദിനേശന് ജില്ലാ ഭാരവാഹികൾ കൈമാറി. ജില്ലാ കമ്മറ്റി പ്രസിഡന്റ് സദ്ദാം മജീദ്, സെക്രട്ടറി നവാസ് മജീദ്, ട്രഷറർ ജെറിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജിനു ചന്ദ്രൻ, സുഭാഷ്, ഐബക്, ശരത്, റെബിൻ, രാഹുൽ, ജിബിൻ, അഭിജിത്ത് എന്നിവരാണ് തുക സമാഹരിച്ചത്.