കട്ടപ്പന : പ്രവാസികളോടുള്ള അവഗണന അവസാനിണ്ടിക്കണമെന്നും കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തി എല്ലാ മലയാളികൾക്കും യാത്ര സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് കട്ടപ്പന ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോണി കുളമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ധർണ്ണ റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ ഇ.എം.അഗസ്തി എക്‌സ് എംഎൽഎ, ജോയി വെട്ടിക്കുഴി, ഷാജി കാഞ്ഞമല, ബിജു ഐക്കര, ഫിലിപ്പ് മലയാട്ട്, അഡ്വ മനോജ് എം തോമസ്, മനോജ് മുരളി, തോമസ് മൈക്കിൾ, എം.കെ. നവാസ് തുടങ്ങിയവർ നേതൃത്വം നൽകും.