കട്ടപ്പന: ഏലക്കായ്ക്ക് 3000 രൂപ തറവില നിശ്ചയിക്കണമെന്നു ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എംജോസ് വിഭാഗം) കരുണാപുരം, വണ്ടൻമേട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുറ്റടി സ്‌പൈസസ് പാർക്ക് പടിക്കൽ ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി ഉദ്ഘാടനം നിർവഹിച്ചു. വണ്ടൻമേട് മണ്ഡലം പ്രസിഡന്റ് രാജു ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. കരുണാപുരം മണ്ഡലം പ്രസിഡന്റ് ഷൈൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജോസ് മടപ്പള്ളി, മാത്യു കുറ്റിയാനി, ജോസഫ് വാണിയപ്പുര, ബേബി വടക്കുംചേരി എന്നിവർ പങ്കെടുത്തു.