accident
വാഴവര പള്ളിനിരപ്പിൽ കൃഷിയിടത്തിലേക്കു മറിഞ്ഞ ലോറി.

കട്ടപ്പന: വാഴവര പള്ളിനിരപ്പിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. പ്രദേശവാസിയുടെ വീട്ടിലേക്ക് പാറപ്പൊടിയുമായിവന്ന ലോറി, റോഡിലെ ചെളിയിൽ തെന്നിനീങ്ങി കൃഷിയിലേക്കു മറിയുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി.