തൊടുപുഴ : കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ അധിക്ഷേപിച്ച കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.ടി.എ ജില്ലാ വനിത സബ്കമ്മറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ജില്ലാ വൈസ്പ്രസിഡന്റ് ടി.ബി മോളി ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റിയംഗം ഷീബ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ സൈന, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.എം ഷാജഹാൻ, ജില്ലാ സെക്രട്ടറി എം.രമേശ്, ജില്ലാ പ്രസിഡന്റ് കെ.ആർ ഷാജിമോൻ, ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ എന്നിവർ പ്രസംഗിച്ചു.