ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വരിക്കമുത്തൻ വാഡിൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ മൺസൂൺ മാർക്കറ്റ് ആരംഭിച്ചു. കെ.എസ്.ആർടി.സി ഡയറക്ടർ ബോഡ് അംഗം സി വി വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപന കഞ്ഞിക്കുഴി സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. കെ ചന്ദ്രൻ കുഞ്ഞ് നിർവ്വഹിച്ചു .എഡി.എസ് സെക്രട്ടറി, മിനി ലാലു,എ.ഡി.എസ് പ്രസിഡന്റ് ജീഷാ സുരേന്ദ്രൻ, ഓമന തോട്ടുംകര, സി.പി.എം ലോക്കൽ സെക്രട്ടറി സിബി പേന്താനം എന്നിവർ പ്രസംഗിച്ചു.