തൊടുപുഴ: തുടർച്ചയായ അഞ്ച് ദിവസങ്ങൾ കൊവിഡ്-19 സ്ഥിരീകരിച്ച ശേഷം ജില്ലയ്ക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ഇന്നലെ പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയായിരുന്നു. അത്കൊണ്ട്തന്നെ ആശങ്ക ഏറെയുണ്ടായിരുന്നെങ്കിലും കാസർഗോഡിനൊപ്പം ഇടുക്കിയിലും ഒരാൾക്കും കൊവിഡ് സ്ഥിരീകരിക്കാത്തത് ആശ്വാസമായി. ഇന്നലെ ആരും രോഗമുക്തരുമായിട്ടില്ല. ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആണ്. ഇതിൽ 36 പേർ രോഗമുക്തരായി. 51 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

കൊവിഡ് ഇന്ന്

 നിരീക്ഷണത്തിൽ

ആകെ- 4356

ആശുപത്രികളിൽ- 58

വീടുകളിൽ- 4298

പുതുതായി- 373

ഒഴിവാക്കപ്പെട്ടവർ- 376