തൊടുപുഴ: രോഗബാധ സംശയിക്കുന്ന ആളുകളെ താമസിപ്പിച്ച് പ്രത്യേക പരിചരണം നൽകുന്നതിനായുള്ള താലൂക്കിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഈ ആഴ്ച തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും. ഉത്രം റീജിയൻസിയാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ താലൂക്ക് ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഡീൻ കുര്യാക്കോസ് എം.പി, ആർ.ഡി.ഒ അതുൽ അസ്. നാഥ്, തഹസിൽദാർ ചന്ദ്രൻപിള്ള, മുനിസിപ്പൽ സെക്രട്ടറി രാജശ്രീ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുജ, പൊലീസ് അഗ്നിരക്ഷാസേന അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


മറ്റ് തീരുമാനങ്ങൾ
 ജില്ലയിൽ ഒരു കൊവിഡ് കെയർ സെന്റ കൂടി കണ്ടെത്തും. നിലവിൽ നാലെണ്ണമുണ്ട്


 അന്യസംസ്ഥാന തൊഴിലാളികളെയും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള വാഹനങ്ങൾ അഗ്നിരക്ഷാ സേന നേരിട്ട് അണുനശീകരണം നടത്തും.