തൊടുപുഴ: ലൈസൻസ് ചെയ്തിട്ടും തുറക്കാതെ കിടക്കുന്ന തൊടുപുഴ റെയിഞ്ചിലെ
തൊമ്മൻകുത്ത് ഗ്രൂപ്പ് കള്ളുഷാപ്പുകൾ തൊഴിലാളികളെ ഏൽപ്പിക്കാൻ എക്‌സൈസ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി നേതാക്കളായ കെ.
സലിംകുമാറും പി.പി. ജോയിയും ആവശ്യപ്പെട്ടു. കള്ള് ഷാപ്പുകളുടെ ലൈസൻസ് സമയത്ത് തൊമ്മൻകുത്ത് ഗ്രൂപ്പ് കള്ളുഷാപ്പുകൾ ഒരാൾ ലൈസൻസിൽ എടുക്കുകയും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് കൺഫർമേഷൻ നൽകുകയും
ചെയ്‌തെങ്കിലും ഉടമകൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമായി ഷാപ്പുകൾ തുറക്കാൻ
കഴിഞ്ഞിട്ടില്ല. ഇതോടെ നിരവധി തൊഴിലാളികൾക്ക് ജോലിയില്ലാതെയായി. ലൈസൻസ് റദ്ദാക്കി ഷാപ്പുകളുടെ നടത്തിപ്പ് തൊഴിലാളികളെ ഏൽപ്പിക്കണമെന്നും ആവശ്യം നടപ്പാക്കുന്നില്ലെങ്കിൽ തൊഴിലാളികളും കുടുംബാംഗങ്ങളും എക്‌സൈസ് ഓഫീസ് പടിക്കൽ സമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.