മുട്ടം: കൊവിഡ് കാല പ്രതിരോധ - സന്നദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ച് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി നടപ്പിലാക്കി വരുന്ന 'സ്നേഹപൂർവ്വം' പദ്ധതിയുടെ ഭാഗമായി ശങ്കരപ്പള്ളി സ്നേഹ സദനിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ബേബി വണ്ടനാനി അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ കെ ബിജു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ , രാഹുൽ ഏറംബടം,തോമസ് ചെറുകിഴങ്ങേൽ, ക്യഷ്ണൻ കണിയാപുരം , അൽഫോൻസ് വാളിപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.