malankara

തൊടുപുഴ: മലങ്കരയിൽ ജലസംഭരണത്തിന്റെ കുറച്ചു, ശുദ്ധജല പദ്ധതികളിലൂടെ എത്തുന്നത് ചെളിയും ദുർഗന്ധവുമുള്ള വെള്ളം. മലങ്കര അണക്കെട്ടിൽ നിന്ന് പമ്പ് ചെയ്യുന്നവെള്ളത്തെക്കുറിച്ചാണ് വ്യാപക പരാതി. ഉയർന്നിരിക്കുന്നത്. തൊടുപുഴ നഗരസഭ ഉൾപ്പെടെ 12 ൽപ്പരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനങ്ങൾക്കും മുട്ടത്തുള്ള ജില്ലാ ജയിലിലേക്കും ആവശ്യമായ കുടിവെള്ളം പ്രധാനമായും എത്തിക്കുന്നത് മലങ്കര അണക്കെട്ടിലേയും ഇവിടെ നിന്ന് കടത്തി വിടുന്ന തൊടുപുഴയാറ്റിലെയും ജലശ്രോതസിനെ ആശ്രയിച്ചാണ്. മലങ്കര അണക്കെട്ടിന്റേയും തൊടുപുഴയാറിന്റെയും രണ്ട് വശങ്ങളിലായി ചെറുതും വലുതുമായ നൂറിൽപരം കുടിവെള്ള പദ്ധതികളാണുള്ളത്. . വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും എൽ ഐ സി - നബാർഡ് പോലുള്ളവയുടെ ഫണ്ട് ഉപയോഗിച്ചും സ്വകാര്യ വ്യക്തികൾഒറ്റക്കും ഒന്നിലേറെപ്പേർചേന്നും നിർമ്മിച്ച കുടിവെള്ള പദ്ധതികളാണിവ. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി അണക്കെട്ടിലെ വെള്ളത്തിന്റെ സംഭരണം കുറച്ചിരിക്കുന്നതിനാൽ അണക്കെട്ടിന്റെയും തൊടുപുഴയാറിന്റെയും പ്രാന്ത പ്രദേശങ്ങളിൽ നിന്നുള്ള കുടി വെള്ള പദ്ധതികളിൽ ചെളിയും ദുർഗന്ധവും ഉണ്ടാവുകയാണ്. വെള്ളത്തിന്റെ സംഭരണം കുറച്ചതിനാൽ അണക്കെട്ടിന്റെ തീരങ്ങളിലുള്ള ചെളിയും ദുർഗന്ധവുമുള്ള വെള്ളമാണ് കുടി വെള്ള പദ്ധതികളിലേക്ക് ഊറി എത്തുന്നത് . വലിയ പദ്ധതികളിൽ വെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് പമ്പിങ് നടത്തുന്നതെങ്കിലും ചെളിയും ദുർഗന്ധവും പൂർണ്ണമായും മാറ്റാനാവുന്നില്ല. ചെറിയ കുടി വെള്ള സ്രോതസുകളിൽ ശുചീകരണം നടത്താൻ മാർഗം ഇല്ലാതെ വെള്ളം നേരിട്ട് ഉപയോഗിക്കുന്ന അവസ്ഥയുമാണ്. മഴയുടെ ശക്തി നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് വെള്ളത്തിന്റെ സംഭരണം കുറച്ചിരിക്കുന്നത്.

മഴ പെയ്യുന്നതിന്റെ ഏറ്റക്കുറച്ചിൽ വിലയിരുത്തി അണക്കെട്ടിലെ വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരുത്തിയാൽപ്രശ്നം താത്ക്കാലികമായി പരിഹരിക്കാനാകും

ഇന്നലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്:

38.96 മീറ്റർ. 3 ഷട്ടർ 30 സെ. മീറ്ററും, 3 ഷട്ടർ 40 സെ. മീറ്റർ വീതവുമാണ് ഇന്നലെ ഉയർത്തിയിരിക്കുന്നത്.

തൊടുപുഴയറ്റിലേക്ക് കടത്തി വിടുന്ന വെള്ളത്തിന്റെ അളവ്:

75, 000 ലിറ്റർ (ഒരു സെക്കൻഡിൽ) പരമാവധി സംഭരണ ശേഷി : 42 മീറ്റർ