മുട്ടം: കാൽപന്ത് കളിയുടെ രാജകുമാരൻ മെസിയുടെ ജന്മദിനം മുട്ടം സ്നേഹ സദൻ അന്തെവാസികൾക്ക് പ്രഭാത ഭക്ഷണം നൽകിയും കേക്ക് മുറിച്ചും മെസ്സി ഫാൻസ് അസോസിയേഷൻ മുട്ടം - തുടങ്ങനാട് യൂണിറ്റ്കളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഘോഷിച്ചു. എൻ കെ ബിജു ,ജോബി തീക്കുഴിവേലിൽ, അരുൺ തോമസ്, വർഷിദ് ബിജു, ജോബി ചാക്കോ, ജോബീഷ് ജോസ് എന്നിവർ നേതൃത്വം നൽകി.