മുട്ടം: കർഷക പെൻഷൻ പതിനായിരം രൂപയാക്കുക, കാർഷിക കടങ്ങളുടെ മൊറൊട്ടോറിയ കാലത്തെ പലിശ ഇളവ് അനുവദിക്കുക, കാർഷിക വിളകളുടെ വില തകർച്ച പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ധർണ്ണ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ എ പരീത് , ഗോപി മണിമല, ജോസഫ് തൊട്ടിത്താഴം, മാത്യു പാലം പറമ്പിൽ, ബേബി ജോസ് മുണ്ടക്കാട്ട്, സണ്ണി ആരനോലി, ബേബി ഞാറക്കുളം, ബേബി ചൂരപ്പൊയ്കയിൽ, ഈസ ടി എച്ച് എന്നിവർ നേതൃത്വം നൽകി.