െതാടുപുഴ: പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിന് സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച അയ്യായിരം രൂപ എത്രയും പെട്ടെന്ന് നൽകുക, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, എംബസികളിൽ പ്രവാസി ക്ഷേമത്തിനായി മാറ്റി വച്ചിട്ടുള്ള തുക വിനിയോഗിക്കുക, മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് ധന സഹായം നൽകുക എന്നീ ആവശ്യങ്ങ്യൾ ഉന്നയിച്ച് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും ധർണ്ണ നടത്തുമെന്ന് യു ഡി എഫ് ജില്ാല ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.കൊവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ധർണ്ണ.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻമാരും, കൺവീനർമാരുമായ എം ബി സൈനുദീൻ, ജി മുനിയാണ്ടി എന്നിവർ മൂന്നാറിലും, ജിൻസൺ വർക്കി, ഇ കെ വാസു എന്നിവർ നെടുംങ്കണ്ടത്തും, രാരിച്ചൻ നീറനാകുന്നേൽ, ഷാഹുൽ ഹമീദ് എന്നിവർ വണ്ടിപെരിയാറ്റിലും, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞമല എന്നിവർ കട്ടപ്പനയിലും, പി എൻ സീതി, ജോൺ നെടിയപാല എന്നിവർ തൊടുപുഴയിലും ധർണ്ണക്ക് നേതൃത്വം നൽകും.മൂന്നാറിൽ എ കെ മണി എക്‌സ് എം എൽ എ, നെടുംങ്കണ്ടത്ത് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കട്ടപ്പനയിൽ റോഷി അഗസ്റ്റ്യൻ എം എൽ എ, വണ്ടിപ്പെരിയാറ്റിൽ അഡ്വ. ഇ എം ആഗസ്തി എക്‌സ് എം എൽ എ, തൊടുപുഴയിൽ റോയി കെ പൗലോസ് എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്യും.