തൊടുപുഴ: കേരളസ്റ്റേറ്റ്‌കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്‌ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെനേതൃത്വത്തിൽ പഠനത്തിനൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സഹായ വിതരണം കെ.പി.സി.സി. ജനറൽ സെക്രട്ടറിറോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് അംഗൻവാടിയിൽ ടി.വി. നൽകി കൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.കെ. നിസാർ അദ്ധ്യക്ഷനായിരുന്നു. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സീതി, അംഗങ്ങളായജോൺസൺ, രാജീവ് രാജൻ, അജിമോൾ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജിറ്റ്‌സിജോർജ്, ജില്ലാ സെക്രട്ടറി യു.എം. ഷാജി, റോയി വർഗീസ്, ഡെന്നീസ് എം. ഇടശ്ശേരി, ബിനുമോൻ എം.എം., ഡെന്നി കെ.ആർ., റെഫീക് കെ.ബി. എന്നിവർ പരിപാടികൾക്ക്‌നേതൃത്വം നൽകി.