ഇടുക്കി: ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ഉറപ്പ് വരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് കേന്ദ്രസർക്കാരിന്റെ ദീൻ ദയാൽ റീഹാബിലിറ്റേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന അതിജീവനം പദ്ധതി നടപ്പാക്കുന്നതിന് എൻ.ജി.ഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള സർക്കാരിതര സന്നദ്ധ സംഘടനകൾ തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മിനി സിവിൽ സ്റ്റേഷൻ , തൊടുപുഴ . ഫോൺ 04862 228160.