കട്ടപ്പന: കോവിഡ് ബാധിതയായ ആശ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ 70 പേർ. ഇവരിൽ 30 പേർ പ്രാഥമിക സമ്പർക്കം പുലർത്തിയവരാണ്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇരട്ടയാറിലെ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തപ്പോൾ നിരവധിയാളുകളുമായി അടുത്തിടപഴകിയിരുന്നു. ഇവിടെ ഡീൻ കുര്യാക്കോസ് എം.പി. എത്തിയിരുന്നെങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കൂടാതെ രോഗിയുമായി സമ്പർക്കമുണ്ടായിട്ടില്ല. അതേസമയം ആശാപ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
രോഗ ലക്ഷണമുള്ള ആരോഗ്യ പ്രവർത്തകർക്കായി നടത്തിയ സ്രവ പരിശോധനയിലാണ് ഇവരുടെ പരിശോധനഫലം പോസിറ്റീവായത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അഞ്ച് ജീവനക്കാരെ ക്വാറന്റിനിലാക്കി.