തൊടുപുഴ:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ
ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രക്ഷോഭം 'സമരസാക്ഷ്യം' എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളിൽ നടത്തുന്നു. കോവിഡ് പാക്കേജിന്റെ മറവിൽ പൊതുമേഖലയെ വിറ്റു തുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, തൊഴിലാളി വിരുദ്ധമായ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ജില്ലയിൽ എഴുന്നൂറ് ഓഫീസ് കേന്ദ്രങ്ങളിലാണ് ധർണ്ണ നടക്കുന്നതെന്ന് എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്കും ജില്ലാ സെക്രട്ടറി സി എസ് മഹേഷും അറിയിച്ചു.