തൊടുപുഴ : ശമ്പളവും പെൻഷനും ഇല്ലാത്ത 56 വയസ്സ് തികഞ്ഞ മുഴുവൻ പേർക്കും പ്രതിമാസം പതിനായിരം രൂപ വച്ച് പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്ത്, കൃഷിഭവനുകൾക്കു മുന്നിൽ കൂട്ടധർണ്ണ നടത്തി. മുട്ടം കൃഷി ഭവന് മുന്നിൽ നടന്ന ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെജേക്കബ് നിർവ്വഹിച്ചു . വിവിധ നിയോജക മണ്ഡലങ്ങളിൽ നടന്ന ധർണ്ണ നേതാക്കളായ മാത്യു സ്റ്റീഫൻ എക്‌സ് എം.എൽഎ., അഡ്വ. തോമസ് പെരുമന, ബേബി പതിപ്പിള്ളി, ആന്റണി ആലഞ്ചേരി, തമ്പി മാനുങ്കൽ, സാബു പരപരാകത്ത്, ജോയി കൊച്ചുകരോട്ട്, തോമസ് തെക്കേൽ, സിനു വാലുമ്മേൽ, എം.മോനിച്ചൻ, ജോസ് പൊട്ടംപ്ലാക്കൽ, ബിജു പോൾ, സി.വി. സുനിത, ഷൈനി സജി, ഫിലിപ്പ് മലയാറ്റ്, വി.എ. ഉലഹന്നാൻ, ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത്, കെ.എ. പരീത്, ടി.ജെ. ജേക്കബ് , ബിനു അണക്കര, ബാബു കീച്ചേരി, കുര്യാക്കോസ് ചേലമൂട്ടിൽ, എ.ആർ. ബേബി, സണ്ണി കളപ്പുരയ്ക്കൽ, ജോസ് മാത്യു താനത്തുപറമ്പിൽ, ജോയി പുത്തേട്ട്, ഒ.റ്റി. ജോൺ, ജോസ് പുല്ലൻ, മാത്യുസ് തെങ്ങുംകുടി തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.