കട്ടപ്പന: കൊവിഡ് ബാധിതനായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവായതോടെ കട്ടപ്പന മാർക്കറ്റിലെ രണ്ട് റേഷൻകടകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. എന്നാൽ ഡ്രൈവർ ജോലി ചെയ്യുന്ന പഴവർഗ കടയോടു ചേർന്നുള്ള റേഷൻകട തുറക്കില്ല. പരിശോധനാ ഫലം നെഗറ്റീവായെങ്കിലും ഇളവുകൾ അനുവദിക്കില്ലെങ്കിലും 30 വരെ മാർക്കറ്റ് അടഞ്ഞുകിടക്കുമെന്നും നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു.