ചെറുതോണി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം മണിയറൻകുടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സി.വി വർഗീസ് നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടെ മൂന്നേക്കർ പാടത്താണ് സി.പി.എം മണിയാറൻ കുടി ലോക്കൽ കമ്മിറ്റി വിത്ത് ഇറക്കിയത്. ജോബി ഞവരകാട്ട്, റോബിൻ കാരകുന്നേൽ, കുട്ടൻ ഇലവും കുന്നേൽ നോബി ഞവരകാട്ട് എന്നിവർ കൃഷിക്ക് മേൽനോട്ടം നൽകും. പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. എം.ജെ മാത്യൂ, റോമിയോ സെബാസ്റ്റ്യൻ, കെ ജി സത്യൻ, പി ബി സബീഷ്, സെലിൻ വി എം, ടോമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.