മറയൂർ: മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാത കരിമുട്ടിയിൽ റോഡിനു കുറുകെ മരം കടപുഴകി വീണു. ലോക് ഡൗണിനോടനുബന്ധിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ 10 മണിയോടു കൂടിയാണ് സംഭവം.റോഡരികിൽ ഉണങ്ങി നിന്ന മരം റോഡിനു കുറുകെ വീഴുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഈ വഴിയുള്ള യാത്രികരാണ് മരം എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.