കുടയത്തൂർ: പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇക്കൊ ഷോപ്പ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നാളെ രാവിലെ ഒമ്പതിന് റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ അദ്ധ്യക്ഷത വഹിക്കും. കാർഷിക ഉത്പ്പന്നങ്ങൾ, മൂല്യവർധിത ഉത്പ്പന്നങ്ങൾ എന്നിവയുടെ വിപണനം കൂടാതെ കാർഷിക ഉപകരണങ്ങൾ, ജൈവ വളങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭ്യമാകുമെന്ന് കൃഷി ഓഫീസർ ആഷ്‌ലി ജോർജ്, ഇക്കോ ഷോപ്പ് പ്രസിഡന്റ് ഷിബു ഈപ്പൻ എന്നിവർ അറിയിച്ചു.