തൊടുപുഴ: നഗരമധ്യത്തിലെ ഹോട്ടലില്‍ രാത്രി മോഷണശ്രമം. വെങ്ങല്ലൂർ ഷാപ്പുംപടിയിലുള്ള ബിസ്മി ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് മോഷണശ്രമമുണ്ടായത്. താഴുപൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പണം സൂക്ഷിച്ചിരുന്ന മേശ കുത്തിപ്പൊളിച്ചു. എന്നാല്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഹോട്ടലിലെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞെങ്കിലും മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.